ന്യൂയോര്‍ക്ക്: വിവരങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ ടെലിവിഷന്‍, സ്മാര്‍ട്ട് ഫോണുകള്‍, ആന്റിവൈറസ് സോഫ്റ്റുവെയറുകള്‍ എന്നിവ അടക്കമുള്ളവ ഉപയോഗിക്കുന്നുവെന്ന് വിക്കീലീക്‌സ് വെളിപ്പെടുത്തല്‍. ആശയവിനിമയ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ ശബ്ദങ്ങള്‍, ചിത്രങ്ങള്‍, സ്വകാര്യ സന്ദേശങ്ങള്‍ എന്നിവ ഇത്തരത്തില്‍ ചോര്‍ത്തുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
വീക്കിലിക്‌സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട സി ഐ.എയുടെ 9000 രേഖകളിലാണ് ഇക്കാര്യമുള്ളത്. കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ആപ്പിള്‍ ഐ ഫോണ്‍, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം, മൈക്രോസോഫ്റ്റ് വിന്‍ഡോസ്, സാംസങ് സ്മാര്‍ട്‌ടെലിവിഷന്‍ എന്നിവയില്‍ നിന്നാണ് സി.ഐ.എ വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഇതിന് പുറമെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്വകാര്യ സംഭാഷണങ്ങളും ഇവര്‍ ചോര്‍ത്തുന്നുണ്ട്.
ഹാക്കിങ് സാങ്കേതിക വിദ്യകള്‍ പലതും നിലവില്‍ സൈബര്‍ സെക്യൂരിറ്റി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിചിതമാണ്. എന്നാല്‍ അതിലൊന്നും ഉള്‍പ്പെടാത്തവയാണെണ് സി.ഐ.എ ഉപയോഗിക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെ വിവരങ്ങള്‍ ചോര്‍ത്താന്‍ സി.ഐ.എ ഉപയോഗപ്പെടുത്തുന്നു.
ലോക വ്യാപകമായി ഉപയോഗിക്കുന്ന റൂട്ടറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ടിവികള്‍ കമ്പ്യൂട്ടറുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. സാംസങ്ങിന്റെ സ്മാര്‍ട്ട് ടിവിയെ ആക്രമിക്കുന്ന ഹാക്കിങ് ആയുധമാണ് വീപ്പിങ് ഏഞ്ചയ്ല്‍. ഇത് കടക്കുന്നതോടെ ടിവി പ്രവര്‍ത്തിക്കുന്നില്ല എന്ന തോന്നലുണ്ടാകും. എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു ബഗ്ഗായി പ്രവര്‍ത്തിച്ച് ദൃശ്യങ്ങളും ശബ്ദങ്ങളും ചോര്‍ത്തിയെടുക്കുമെന്നും വിക്കീലീക്‌സ് പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നു.
വിവരങ്ങള്‍ ചോര്‍ത്തുന്ന സാങ്കേതിക വിദ്യയുടെ നിയന്ത്രണം സി.െഎ.എയില്‍ നിന്ന് നഷ്ടമായതാണ് രേഖകള്‍ പുറത്താവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഈ സാങ്കേതിക വിദ്യ ഹാക്കര്‍മാരുടെ കൈകളിലെത്തുകയാണെങ്കില്‍ ലോകമെങ്ങുമുള്ള രഹസ്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ചോര്‍ത്താന്‍ കഴിയുമെന്നും പറയപ്പെടുന്നു.
മുന്‍ യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാക്കര്‍മാരിലൊരാളാണ് രഹസ്യ രേഖകള്‍ തങ്ങള്‍ക്ക് കൈമാറിയതെന്ന് വീക്കിലീക്‌സ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ സി.െഎ.എ വക്താവ് ജോനാഥന്‍ ലിയു വിസമ്മതിച്ചു. രഹസ്യ രേഖകളുടെ ഉള്ളടക്കത്തെ കുറിച്ചോ അതിന്റെ ആധികാരികതയെ കുറിച്ചോ ഒന്നും പ്രതികരിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. 2010-ല്‍ യു.എസ് സൈനിക വിഭാഗവുമായി ബന്ധപ്പെട്ട രണ്ടര ലക്ഷത്തിലധികം രഹസ്യ രേഖകള്‍ വീക്കിലിക്‌സ് പുറത്ത് വിട്ടിരുന്നു.
Discussion about this post