ബാര്‍കോഴക്കേസില്‍ ഇരട്ട സത്യവാങ്മൂലം സമര്‍പ്പിച്ചതിനെതിരെ വിഎസ് അച്യുതാനന്ദന് രംഗത്ത്. വേലി തന്നെ വിളവ് തിന്നുന്ന പോലെയാണിത്. പ്രതികളെ തീരുമാനിച്ചത് കൊണ്ടുമാത്രം പ്രോസിക്യൂഷന്റെ കടമ തീരുന്നില്ല. വിജിലന്‍സ് രണ്ടാമത് സത്യവാങ്മൂലം സമര്‍പ്പിക്കാനുണ്ടായ സാഹചര്യം പരിശോധിക്കണമെന്നും വിഎസ് പറയുന്നു.
കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ചുമതലയില്‍ നിന്നൊഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയാതെ വിജിലന്‍സ് ഇന്ന് രണ്ടാം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മഞ്ചേരി ശ്രീധരന് നായരുടെ പ്രത്യേക നിര്‍ദേശ പ്രകാരമായിരുന്നു ഈ നടപടി. വിജിലന്‍സിന്റെ രണ്ടാം സത്യവാങ്മൂലത്തെ നിരുത്തരവാദപരമെന്ന് ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ബാര്‍ കോഴ കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന കെഎം മാണിയുടെ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന് ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം രണ്ടാം സത്യവാങ്മൂലം സമര്‍പ്പിച്ചത്.
Discussion about this post