വി.എം സുധീരന് കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്ത് ചില തിരിച്ചടികളുണ്ടായിട്ടുണ്ടെന്ന് കെ മുരളീധരന്. കെപിസിസി നേതൃത്വത്തിലേക്ക് പുതിയ ആള് വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ഒരിക്കല്‍ കെപിസിസി പ്രസിഡന്റ് ആയിരുന്നത് കൊണ്ട് ഇനി ആ സ്ഥാനത്തേക്ക് താനില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്നത് ഗ്രൂപ്പ് നോക്കിയാകരുതെന്നും മുരളീധരന് പറഞ്ഞു.. പ്രവര്‍ത്തകരെ ചലിപ്പിക്കുവാന്‍ കഴിയുന്നയാളാകണം നേതൃത്വത്തില്‍ വരേണ്ടത്. പുതിയ ഒരാള്‍ നേതൃത്വത്തില്‍ വരുന്നതാണ് പാര്‍ട്ടിക്ക് നല്ലത്. പാര്‍ട്ടിയുണ്ടെങ്കില്‍ മാത്രമെ ഗ്രൂപ്പുകള്‍ ഉണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ഹൈക്കമാന്‍ഡിനെ കലവറയില്ലാതെ പിന്തുണക്കുന്ന നേതൃത്വമുണ്ടാകണമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു
Discussion about this post