ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ബിജെപിയുടെ തെരഞ്ഞെടുപ്പു വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നോട്ടുനിരോധനത്തില്‍ ദരിദ്രവിഭാഗം സംതൃപ്തരായിരുന്നുവെന്നും നിതീഷ് കുമാര്‍ പറയുന്നു.
നോട്ടുനിരോധനത്തില്‍ മോദിയെ പിന്തുണച്ച് നിതീഷ് കുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ നിതീഷ് പിന്നീട് തീരുമാനം നടപ്പാക്കിയ രീതിയെ വിമര്‍ശിക്കുകയും ചെയ്തു.
നോട്ട് നിരോധനത്തില്‍ ദരിദ്രവിഭാഗം തൃപ്തരായിരുന്നുവെന്നും നോട്ടുനിരോധനത്തെ എതിര്‍ക്കേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.േേനാട്ടുനിരോധനത്തിനോടുള്ള പൊതുജനത്തിന്റെ പ്രതികരണം ഒട്ടുമിക്ക രാഷ്ട്രീയപാര്‍ട്ടികളും അവഗണിച്ചുവെന്നും അദ്ദേഹം പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കൊണ്ട് പറഞ്ഞു.യുപിയിലെ പിന്നോക്ക വിഭാഗങ്ങളില്‍ ഭൂരിഭാഗവും ബിജെപിയെ പിന്തുണച്ചെന്നും നിതീഷ് പറഞ്ഞു. പിന്നോക്ക സമുദായ വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെട്ടു.പഞ്ചാബില്‍77 സീറ്റ് നേടിയ കോണ്‍ഗ്രസിനെയും നിതീഷ് കുമാര്‍ അഭിനന്ദിച്ചു.
Discussion about this post