ലക്‌നൗ: ബി.ജെ.പി നയിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാറില്‍ മുസ്ലിങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഉത്തര്‍പ്രദേശില്‍ മുസ്ലിം എം.എല്‍.എ ഇല്ലെങ്കിലും മുസ്ലിം എം.എല്‍.സി ഉണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാറില്‍ മുസ്ലിങ്ങള്‍ക്ക് പ്രാതിനിധ്യം ഉണ്ടായിരിക്കുമെന്നും നഗര വികസന മന്ത്രി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബി.ജെ.പി ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ പോലും യു.പി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വെങ്കയ്യയുടെ പ്രഖ്യാപനം. മുന്‍ ബി.ജെ.പി അധ്യക്ഷനായ വെങ്കയ്യ തീരുമാനങ്ങളെടുക്കുന്നതില്‍ പാര്‍ട്ടിയില്‍ മുഖ്യപങ്കു വഹിക്കുന്നയാളാണ്.
Discussion about this post