തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ മന്ത്രാലയം തപാല്‍ വകുപ്പുമായി ചേര്‍ന്ന് തുടങ്ങുന്ന പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ സംസ്ഥാനത്ത് 2 ജില്ലകളില്‍ തുറക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പത്തനംതിട്ട, കാസര്‍കോട് ജില്ലകളെ ഇതിനായി തിരഞ്ഞെടുത്തതായി സുഷമാ സ്വരാജ് അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സുഷമാ സ്വരാജ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് കത്തയച്ചു. ഈ ആവശ്യം ഉന്നയിച്ച് കുമ്മനം നേരത്തെ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
പ്രവാസികള്‍ കൂടുതലായുളള മലപ്പുറം ജില്ലയില്‍ കൂടി പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രം തുറക്കണമെന്ന് കുമ്മനം മന്തിക്കയച്ച മറുപടി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post