വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തന്റെ ഒരു വര്‍ഷത്തെ ശമ്പളം സഹായ ധനമായി നല്കുന്നു. 400,000 ഡോളറാണ് അദ്ദേഹത്തിന്റെ ഒരു വര്‍ഷത്തെ ശമ്പളം. വൈറ്റ് ഹൗസ് വക്താവ് സീന്‍ സ്പെന്‍സറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശമ്പളം ഓരോ മാസവും സഹായധനമായി നല്‍കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെന്നാണ് വിവരം. മാസശമ്പളം ഇത്തരത്തില്‍ സഹായ ധനമായി നല്കുന്ന മൂന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. ജോണ്‍.എഫ്.കെന്നഡിയും ഹെര്‍ബര്‍ട്ട് ഹൂവറുമാണ് ഇതിനു മുന്‍പ് ശമ്പളം മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്.
പ്രസിഡന്റ് പദത്തിലേക്കെത്തിയാല് ശമ്പളം പാവപ്പെട്ടവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് ട്രംപ് പ്രചരണ സമയത്തു തന്നെ വെളിപ്പെടുത്തിയിരുന്നു.
Discussion about this post