മാഡ്രിഡ്: ലോകമെമ്പാടും ഭീകരര്‍ക്കും ഗുണ്ടകള്‍ക്കും വില്‍ക്കാനായി നിര്‍മ്മിച്ച പതിനായിരത്തിലേറെ തോക്കുകളും നാനൂറിലേറെ ഹവിറ്റ്സര്‍ തോക്കുകളും നൂറു കണക്കിന് ഷെല്ലുകളും അടക്കം വന്‍ ആയുധ ശേഖരം സ്പാനിഷ് പോലീസ് പിടിച്ചെടുത്തു. റൈഫിളുകള്‍, യന്ത്രത്തോക്കുകള്‍, പിസ്റ്റളുകള്‍, റിവോള്‍വറുകള്‍, ഗ്രനേഡുകള്‍, ഷെല്ലുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ പെടും.
തോക്ക് നിര്‍മ്മിക്കാനും പഴയവ നന്നാക്കിയെടുക്കാനുമുള്ള അനധികൃത വര്‍ക്ക്ഷോപ്പും കണ്ടെത്തിയിട്ടുണ്ട്. അയുധ ശേഖരവുമായി ബന്ധപ്പെട്ട് അഞ്ചു പേര് അറസ്റ്റിലായിട്ടുണ്ട്. മാഡ്രിഡിലെ ഭീകരവിരുദ്ധ സ്ക്വാഡാണ് ഇവ പിടിച്ചെടുത്തത്. ഭീകരര്‍ക്കും ഗുണ്ടാഗ്രൂപ്പുകള്ക്കുമാണ് ഇവ വിറ്റിരുന്നത്.
എന്നാല്‍ എവിടെയൊക്കെയാണ് വിറ്റുവന്നിരുന്നതെന്ന് വ്യക്തമല്ല. പിടിയിലായവരില്‍ നിന്ന് 60 ലക്ഷം രൂപയും( 85000 ഡോളറുകള്‍) പിടിച്ചെടുത്തു.
Discussion about this post