ചണ്ഡീഗഡ്: പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ വി.പി.സിംഗ് ബഡ്നോര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 10.16 നായിരുന്നു സിംഗ് സത്യപ്രതിജ്ഞ ചെയ്തത്. ജ്യോതിഷ പ്രകാരം ശുഭകരമായ സമയമായതിനാലാണ് ക്യാപ്റ്റന്‍ സത്യപ്രതിജ്ഞയ്ക്ക് ഈ സമയം തിരഞ്ഞെടുത്തത്.
ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ ക്രിക്കറ്റ് താരം കൂടിയായ നവജോത് സിംഗ് സിദ്ദു, മന്‍പ്രീത് സിംഗ് ബാദല്‍ എന്നിവരും മന്ത്രിമാരായി ചുമതലയേറ്റു.
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.
Discussion about this post