കൊല്ലം: കുണ്ടറയില്‍ പീഡനത്തിനിരയായ പത്തുവയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അമ്മ അടക്കം ആറു പേര് കസ്റ്റഡിയില്‍. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. രണ്ടുമാസം മുമ്പാണ് കുട്ടിയെ വീട്ടിലെ ജനലില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി നിരവധിതവണ ലൈംഗിക പീഡനത്തിനിരയായെന്ന് വ്യക്തമായിരുന്നു. പ്രകൃതിവിരുദ്ധപീഡനത്തിന് കുട്ടിയെ ഇരയാക്കിയതിന്റെ ലക്ഷണങ്ങളും സ്വകാര്യഭാഗങ്ങളിലെ മുറിവുകളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് കുണ്ടറ സിഐ സാബുവിനെ സസ്പെന്‍ഡ് ചെയ്ത് പകരം കൊല്ലം റൂറല്‍ എസിപിക്ക് അന്വേഷണ ചുമതല നല്‍കിയിരുന്നു.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ദക്ഷിണമേഖല ഐജി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന് നല്കിയ നോട്ടീസില്‍ പറയുന്നു.
Discussion about this post