പാലക്കാട്: വാളയാറില്‍ നടത്തിയ കുഴല്‍പ്പണ വേട്ടയില്‍ ഒരു കോടി ഏഴു ലക്ഷം രൂപയുടെ കുഴല്‍പ്പണം എക്സൈസ് വാഹന പരിശോധനക്കിടെ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ തൂത സ്വദേശികളായ ഷാഹുല്‍ നിയാസ്, സുഹൈല്‍ എന്നിവരെ അറസ്റ്റു ചെയ്തു.
കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് പണം കൊണ്ടുവന്നത്. രണ്ടായിരം, അഞ്ഞൂറ് രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. പണം മലപ്പുറത്തേക്ക് എത്തിക്കാനായിരുന്നുവെന്ന് പിടിയിലായവര്‍ പൊലീസിന് മൊഴി നല്കി.
Discussion about this post