ഡല്‍ഹി: സ്മൃതി ഇറാനിക്കെതിരായ പ്രസ്താവനയില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നതായി ജെ.ഡി.യു നേതാവ് ശരദ് യാദവ് . തനിക്ക് സ്മൃതിയോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും ശരദ് യാദവ് പറഞ്ഞു.സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യതയെച്ചൊല്ലി വിവാദമുയര്‍ന്നപ്പോള്‍ അവരെ ആദ്യം പിന്തുണച്ചയാളാണ് താനെന്നും ശരദ് യാദവ് പറഞ്ഞു. മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പോലെയല്ല താന്‍ ഉദ്ദേശിച്ചതെന്നും ശരദ് യാദവ് കൂട്ടിച്ചേര്‍ത്തു.
സ്മൃതി ഇറാനിയെക്കുറിച്ചുള്ള ശരത് യാദവിന്റെ മോശം പ്രസ്താവന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സഭയില്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ശരദ് യാദവ് ഖേദം പ്രകടിപ്പിച്ചത്.നിങ്ങള്‍ എത്തരത്തിലുള്ള സ്ത്രീയാണെന്ന് അറിയാമെന്നായിരുന്നു ശരദ് യാദവിന്റെ വിവാദ പ്രസ്താവന
Discussion about this post