ലഡാക്: ലോകത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ അതിർത്തി പങ്കിടുന്ന രാജ്യം ഏതാണെന്ന് ചോദിച്ചാൽ അത് ഇന്ത്യയാണെന്ന് ഒരുപാടൊന്നും ആലോചിക്കാതെ നമുക്ക് പറയാൻ കഴിയും. പാകിസ്താനും ചൈനയും എന്ന കൊടിയ ശത്രുക്കൾ നമ്മുടെ അയൽക്കാരായുള്ളത് ഒരു കാരണമാണ്. എന്നാൽ അത് മാത്രമല്ല . ലോകത്തെ ഏറ്റവും ദുർഘടമായ ഭൂപ്രകൃതികളിലൊന്ന് ഇന്ത്യൻ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത് എന്നതും ഒരു പ്രധാന ഘടകമാണ്.
ഇന്ത്യയും ചൈനയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്ന ഗാൽവാൻ വാലി ഉള്ളതും 14,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്താണ്
ഇന്ത്യ 500 ഓളം ടാങ്കുകളാണ് ഈ മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. നേരത്തെ പറഞ്ഞത് പോലെ 14,500 അടി ഉയരത്തിൽ ടാങ്കുകൾ വിന്യസിക്കുമ്പോൾ, അവയുടെ പരിപാലനം അത്ര തന്നെ ദുഷ്കരമാകും എന്ന് പ്രേത്യേകിച്ചു പറയേണ്ടതില്ല.
എന്നാൽ ഇതിനു ഒരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ സൈന്യം.
കിഴക്കൻ ലഡാക്കിൽ വിന്യസിച്ചിരിക്കുന്ന 500-ലധികം ടാങ്കുകളെയും കാലാൾപ്പട യുദ്ധ വാഹനങ്ങളും സംരക്ഷിക്കുന്നതിനായി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള രണ്ട് ടാങ്ക് റിപ്പയർ സൗകര്യങ്ങൾ ഇന്ത്യയുടെ പ്രദേശങ്ങളിൽ സ്ഥാപിച്ചാണ് ഇന്ത്യൻ സൈന്യം റെക്കോർഡ് സൃഷ്ടിച്ചത്.
രണ്ട് ടാങ്ക് റിപ്പയർ സൗകര്യങ്ങൾ സ്ഥാപിച്ചതിൽ എന്താണ് ഇത്ര വലിയ കൊട്ടിഘോഷിക്കാനുള്ളത് എന്ന് ചോദിയ്ക്കാൻ വരട്ടെ. അല്പം കാര്യമുണ്ട്
2020 ഏപ്രിൽ-മെയ് മാസങ്ങളിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കം ആരംഭിച്ചതിന് ശേഷം കിഴക്കൻ ലഡാക്കിൽ ധാരാളം ടാങ്കുകളും ബിഎംപി കോംബാറ്റ് വാഹനങ്ങളും ക്വിക്ക് റിയാക്ഷൻ ഫൈറ്റിംഗ് വെഹിക്കിളുകൾ പോലുള്ള ഇന്ത്യൻ നിർമ്മിത കവചിത വാഹനങ്ങളും ഭാരതം വിന്യസിച്ചിട്ടുണ്ട്.
എന്തെങ്കിലും ചെറിയ അറ്റകുറ്റപ്പണികൾക്കു വേണ്ടി പോലും അവ താഴോട്ടേക്ക് തിരികെ കൊണ്ടുവരുന്നത് പോലും വളരെ ബുദ്ധിമുട്ടാണ്,” ഇന്ത്യൻ ആർമി വ്യക്തമാക്കുന്നു.
വളരെയധികം സംഘർഷ സാധ്യതയുള്ള ഒരു മേഖലയാണിത് ഇന്ത്യ- ചൈന ബോർഡർ . പാക് അധീന കാശ്മീരിൽ ഇന്ത്യ എത്ര മാത്രം ഇന്ത്യയുടേതാണോ അത്രമാത്രം അക്‌സായി ചിന്നും നമ്മുടെതാണ്. എന്നാൽ അക്‌സായി ചിന്നിന്റെ കാര്യത്തിൽ ചൈനയും അവകാശ വാദം ഉന്നയിക്കുന്നത് കൊണ്ട് ഈ പ്രദേശങ്ങളൊന്നും എളുപ്പത്തിൽ ചൈന വിട്ടു തരുമെന്ന് വിചാരിക്കുന്നത് മണ്ടത്തരം ആയിരിക്കും.
അതിനാൽ അതിർത്തിയിൽ സുരക്ഷാ സാഹചര്യങ്ങൾ വളരെയധികം സജ്ജമായി നിർത്തേണ്ടതുണ്ട്.
അതിനാൽ തന്നെ എത്ര പറ്റുന്നുവോ അത്രയും തയ്യാറായി, യുദ്ധ സന്നദ്ധരായി ഇവിടെ നിൽക്കുക എന്നതാണ് ഇന്ത്യക്ക് ഏറ്റവും അഭികാമ്യമായിരിക്കുന്നത്
ഈ സാഹചര്യത്തിൽ വളരെ നിർണ്ണായകമായ ഒരു ഇടപെടലാണ് ഇന്ത്യൻ സൈന്യം നടത്തിയിരിക്കുന്നത്. ഇത്രയും ഉയരത്തിൽ യുദ്ധ സന്നദ്ധമായി ലഡാക് മേഖലയിൽ ടാങ്ക് റിപ്പയറിങ് സൗകര്യങ്ങൾ ഉണ്ടാവുക എന്ന് പറയുമ്പോൾ, ഇന്ത്യൻ സൈന്യത്തിന്റെ കോംബാറ്റ് റെഡിനസ്സ് അത്ര മാത്രം വർദ്ധിച്ചു എന്നാണ് അതിനർത്ഥം. ഏതെങ്കിലും ഒരു സാഹചര്യത്തിൽ ചൈനയുമായുള്ള ഒരു സംഘർഷം ഉണ്ടാവുകയാണെങ്കിൽ നമുക്ക് വിജയിക്കാനുള്ള സാധ്യതകളുമാണ് അതോടൊപ്പം വർദ്ധിക്കുന്നത്
Discussion about this post