കൊല്ലം: കൊല്ലം പുത്തൂരില്‍ പതിനാലുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം ഒളിവില്‍ പോയ വൈദീകന്‍ പോലീസ് പിടിയില്‍. കോട്ടാത്തല സെന്റ് മേരീസ് കാതലിക് പള്ളിയിലെ വൈദീകന്‍ തോമസ് പാറക്കുഴിയിലാണ് പോലീസ് പിടിയിലായത്. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി.
കൊല്ലം പൂത്തൂര്‍ സെന്റ് മേരീസ് പള്ളി വികാരിയാണ് ഫാ. തോമസ് പാറേക്കളം. 2016 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. പുല്ലാമലയില്‍ പ്രവര്‍ത്തിച്ചിരുന്ന സെമിനാരിയിലെ വൈദിക അധ്യാപകനായിരുന്നു ഫാ. തോമസ് പാറേക്കളം ഇവിടെ വൈദികപഠനത്തിനെത്തിയ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. സെമിനാരിയില്‍നിന്ന് പഠനം നിര്‍ത്തിപ്പോയ പൂവാര്‍ കരിങ്കുളം സ്വദേശിയായ 14കാരന്‍ വീട്ടുകാരോടൊപ്പം പൂവാര്‍ സി.ഐക്കാണ് പരാതിനല്‍കിയത്. തന്നോടൊപ്പം മറ്റു മൂന്നുകുട്ടികളെയും ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പൂവാര്‍ സി.ഐയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ പോലീസ് സംഘം പുല്ലാമലയിലെത്തി വൈദീകനെ കസ്റ്റഡിയിലെടുത്തിരുന്നു.
തെളിവെടുപ്പ് നടത്തുന്നതിനിടെ പോലീസിനെ കബളിപ്പിച്ച് വൈദീകന്‍ രക്ഷപ്പെടുകയായിരുന്നു.
Discussion about this post