ബംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണ ബി.ജെ.പി ചേര്‍ന്നു. ഇന്നലെ വൈകീട്ട് അഞ്ചിന് പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പൂച്ചെണ്ടു നല്കി സ്വീകരിച്ചു. രാഷ്ട്രീയ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് കൃഷ്ണ പറഞ്ഞു.
കഴിഞ്ഞയാഴ്ച നടക്കേണ്ടിയിരുന്ന ചടങ്ങ് കൃഷ്ണയുടെ സഹോദരിയുടെ മരണത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് എസ്.എം കൃഷ്ണ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. പാര്‍ട്ടി ഹൈകമാന്‍ഡ് ജനപ്രിയ നേതാക്കളെ അവഗണിക്കുന്നതിലുള്ള അതൃപ്തി വ്യക്തമാക്കിയ ശേഷം അര നൂറ്റാണ്ടോളം തുടര്‍ന്ന കോണ്‍ഗ്രസുമായുള്ള ബന്ധം അദ്ദേഹം അവസാനിപ്പിക്കുകയായിരുന്നു.
Discussion about this post