മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നത് സൗഹൃദ മല്‍സരമല്ലെന്നും രാഷ്ട്രീയ മല്‍സരമാണന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ഇന്ന് കേരളത്തില്‍ ജീവിക്കുന്ന ആര്‍ക്കും ഇടതു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ മനസ്സു വരില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയില്ലാത്ത സര്‍ക്കാരാണ് നിലവിലുളളത്.
മലപ്പുറത്ത് നടക്കുന്നത് രാഷ്ട്രീയവും നിലപാടുകളും പറഞ്ഞുള്ള ശക്തമായ തിരഞ്ഞെടുപ്പു പോരാട്ടമാണ്. പി.കെ. കുഞ്ഞാലിക്കുട്ടി ശക്തനായ സ്ഥാനാര്‍ഥിയാണ്. എതിര് സ്ഥാനാര്‍ഥി ആരായാലും വോട്ടു ചെയ്യുന്നത് ജനങ്ങളായതുകൊണ്ട് മല്‍സരത്തില്‍ സൗഹൃദമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെയുളള ജനവികാരമാകും തിരഞ്ഞെടുപ്പുഫലം. കേരളത്തില്‍ ജീവിക്കുന്ന ആര്‍ക്കും എല്‍ഡിഎഫിന് വോട്ട് ചെയ്യാനാവില്ല. പല കാര്യങ്ങളിലും ഒരു ധാരണയുമില്ലാതെയാണ് പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് റേഷന്‍ വിതരണം മുടങ്ങിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുപി തിരഞ്ഞെടുപ്പു ഫലത്തിന് ശേഷമുണ്ടായ സാഹചര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാകുമെന്നും ഉമ്മന്‍ ചാണ്ടി പ്രതീക്ഷ പങ്കുവച്ചു. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post