കോട്ടയം: പത്തനംതിട്ട ജില്ലയിലെ ശബരിമലയെ അന്തര്‍ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിച്ച് ശബരിമലയുടെ വികസനം ഉറപ്പാക്കണമെന്നു കേരളകോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ് പറഞ്ഞു. ശബരിമലയുടെ കവാടമായ എരുമേലിയില്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആറന്മുളയില് നിര്‍മിക്കാന്‍ തുടങ്ങിയ വിമാനത്താവളം പല കാരണങ്ങളാല്‍ നടക്കില്ലെന്നുറപ്പായ സ്ഥിതിക്ക് എരുമേലിയില്‍ അതു നടപ്പാക്കണം. പരിസ്ഥിതിക്ക് ഒരു കോട്ടവും കൂടാതെ എരുമേലിയില്‍ വിമാനത്താവളമുണ്ടാക്കുവാനാകും. ഇതിനായുള്ള സ്ഥലം അവിടെത്തന്നെ കണ്ടെത്തവാന് കഴിയുമെന്നും പി.സി തോമസ് പറഞ്ഞു.
Discussion about this post