ഡല്‍ഹി: പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. പാകിസ്ഥാന് കശ്മീരിലെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലകളില്‍ അനധികൃതമായി കടന്ന് കയറിയതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ഏക കാരണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ഈ മേഖലയിലെ കടന്ന് കയറ്റത്തില്‍ നിന്ന് പാകിസ്ഥാന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നത് സംബന്ധിച്ച് പാകിസ്ഥാന് ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിദ് നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ നിലപാട് വര്‍ഷങ്ങളായി ഇതുതന്നെയാണ്. ഇന്ത്യ-പാക് വിഷയത്തില്‍ പരിഹാരമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് 1994-ല്‍ തന്നെ പാര്‍ലമെന്റില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെ തീരുമാനം ഉണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരിനെ പാകിസ്ഥാനില്‍ നിന്ന് മോചിപ്പിക്കുകയും ഇന്ത്യയുടെ ഭാഗമാക്കുകയും ചെയ്യുക എന്നതുമാത്രമാണ് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീര്‍ ജനതയുടെ ആവശ്യങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും അവരുടെ ആവശ്യങ്ങള്‍ക്കായുള്ള പോരാട്ടം വിജയത്തിലെത്തുമെന്നാണ് കരുതുന്നതെന്നുമായിരുന്നു പാക് ഹൈകമ്മീഷണര്‍ അബ്ദുള്‍ ബാസിദ് പറഞ്ഞിരുന്നത്.
Discussion about this post