മാനന്തവാടി: ആദിവാസി വയോധികന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ കുടിവെള്ള പൈപ്പില്‍ വെള്ളമെത്തുന്നതും കാത്തു ബന്ധുക്കള്‍ നിന്നത് 24 മണിക്കൂര്‍. ഒടുവില്‍ രണ്ടു കിലോമീറ്റര്‍ അകലെ നിന്നു തലച്ചുമടായി വെള്ളമെത്തിച്ച് അന്ത്യകര്‍മങ്ങള്‍ നടത്തിയാണു സംസ്‌കരിച്ചത്. എടവക പഞ്ചായത്ത് 13-ാം വാര്‍ഡിലെ കുന്നുമംഗലം കുട്ടിക്കുടി പണിയ കോളനിയിലെ തൊപ്പി(80)യുടെ മൃതദേഹമാണ് വെള്ളമില്ലാത്തതിന്റെ പേരില്‍ സംസ്‌കരിക്കാന്‍ വൈകിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് തൊപ്പി മരിച്ചത്.
ബന്ധുക്കളെത്തിയെങ്കിലും കുടിക്കാന്‍ പോലും വെള്ളമുണ്ടായിരുന്നില്ല. കുന്നിന്‍ മുകളിലുള്ള കോളനിക്കരികിലൊന്നും കിണറുകളോ കുളങ്ങളോ വെള്ളം കിട്ടുന്ന വീടുകളോ ഇല്ല. കോളനിയിലെ പതിനഞ്ചോളം വീടുകളില്‍ ജലനിധിപദ്ധതി പ്രകാരമാണ് കുടിവെള്ളമെത്തിയിരുന്നത്. രണ്ടു ദിവസം മുന്പ് പീച്ചങ്കോട് റോഡരികില്‍ നിര്‍മാണപ്രവൃത്തികള്‍ക്കിടെ െപെപ്പ് പൊട്ടിയതോടെ ഇതും മുടങ്ങി. സംസ്‌കാര ചടങ്ങുകള്‍ തടസപ്പെട്ടതോടെ ബന്ധുക്കള്‍ ്രെടെബല്‍ പ്രമോട്ടര്‍മാരെയും വാര്‍ഡ് മെന്പറെയും വിവരം അറിയിച്ചെങ്കിലും സഹായത്തിന് ആരുമെത്തിയില്ല.
മൂന്നു മണിയോടെ സാമൂഹിക പ്രവര്‍ത്തകനായ മുതിര അബ്ദുള്ളയും മറ്റുചിലരും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ വെള്ളമെത്തിച്ച ശേഷമാണ് കോളനിയില്‍ കുട്ടികളുള്‍പ്പെടെ ഭക്ഷണം കഴിക്കാനായത്.
Discussion about this post