ഡല്‍ഹി: ഇടതു സര്‍ക്കാരിന്റെ അനാസ്ഥയില്‍ ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി കേന്ദ്രസര്‍ക്കാര്‍ നല്കിവരാറുണ്ടായിരുന്ന ധനസഹായം കേരളത്തിന് നഷ്ടമായി. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് പദ്ധതിത്തുക നഷ്ടപ്പെടാന്‍ കാരണം. ഗ്രാമീണറോഡുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതും വിവരങ്ങള്‍ കേന്ദ്രത്തെ അറിയിക്കാത്തതുമാണ് തിരിച്ചടിയായത്.
അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട നയം നേരത്തെ സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. 14 സംസ്ഥാനങ്ങള്‍ക്കും കൂടി 1076 കോടി രൂപ ലഭിച്ചു. അയല്‍സംസ്ഥാനങ്ങളായ തമിഴ്നാടിന് 56 കോടിരൂപയും കര്‍ണാടകയ്ക്ക് 80 കോടിരൂപയും ലഭിച്ചു. പ്രധാനമന്ത്രി ഗ്രാമീണ റോഡു വികസനപദ്ധതി(പിഎംജിഎസ്വൈ) പ്രകാരം റോഡുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ടഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. എന്നാല്‍ ആദ്യമായി അറ്റകുറ്റപ്പണികള്‍ക്കായി പ്രധാനമന്ത്രിയുടെ ഓഫീസ് ധനസഹായം നല്‍കുകയായിരുന്നു. ഈ തുകയാണ് കേരളത്തിന് നഷ്ടമായത്. 2019ഓടെ ഗ്രാണീണ മേഖലകളെ ബന്ധിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി 27,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. ഗ്രാമീണ മേഖലകളെ ബന്ധിപ്പിച്ച് ബസ് സര്‍വ്വീസ് ആരംഭിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
സംസ്ഥാനത്ത് തുടങ്ങിവെച്ച പിഎംജിഎസ്വൈ പദ്ധതികളില്‍ നാലു വര്‍ഷമായി പണിതീരാത്തവ വരെയുണ്ട്. 2011-12ന് അനുവദിച്ച 54 പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. 1436 പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതില്‍ 237 റോഡുകളുടെ പണി ബാക്കിയാണ്. പിഎസ്ജിവൈയുടെ രണ്ടാം ഘട്ടത്തില്‍ അനുവദിക്കപ്പെട്ട പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വേഗം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post