തിരുവനന്തപുരം: ലൈംഗീകാരോപണത്തെ തുടര്‍ന്ന് രാജിവെച്ച എ.കെ. ശശീന്ദ്രന്റെ നടപടി സ്വാഗതാര്‍ഹമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മന്ത്രിസ്ഥാനം എന്‍സിപിക്കു അര്‍ഹതപ്പെട്ടതാണ്. മന്ത്രി സ്ഥാനത്തേക്കുറിച്ച് എന്‍സിപി തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എല്‍സി കണക്കു പരീക്ഷ നടത്തിപ്പില്‍ വീഴ്ച സംഭവിച്ചുവെന്നും ഇതു തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കോടിയേരി.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. മുന്‍കാല ഇടതുപക്ഷ സര്‍ക്കാരുകളെ അപേക്ഷിച്ച് നിലവിലെ സര്‍ക്കാര്‍ ഒരു പ്രത്യേക സാഹചര്യത്തിലുടെയാണ് കടന്നുപോകുന്നത്. കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസുമായി ചേര്‍ന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നുവെന്നും വര്‍ഗീയതയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാടുകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി രഹിത സര്‍ക്കാരാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ പൊതു വിതരണ സമ്പ്രദായത്തെ തകര്‍ത്തുവെന്നും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കേന്ദ്ര സര്‍ക്കാരില്‍ ആര്‍എസ്എസിന്റെ സ്വാധീനം വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post