തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ രാജി സംബന്ധിച്ച വിവാദങ്ങള്‍ കേരളത്തില്‍ കത്തി പടരുകയാണ്. മൂന്ന് ചോദ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്. മംഗളം ടെലിവിഷന്‍ അതിന്റെ ഉദ്ഘാടനം ഗംഭീരമാക്കാന്‍ കാത്ത വച്ച സ്കൂപ്പിന് പിന്നില്‍ ഏത് തരത്തിലുള്ള ഗുഢാലോചനയാണ് നടന്നത്.സംസ്ഥാനത്തിന്റ ചരിത്രത്തില്‍ അഞ്ച് മന്ത്രിമാര്‍ സമാനമായ ആരോപണത്തെ തുടര്‍ന്ന് രാജിവച്ചിട്ടുണ്ട്. നിമയമപരമായ വസ്തുതകള്‍ പരിശോധിച്ച് രാജി അനിവാര്യമായ സാഹചര്യത്തിലായിരുന്നു ആ മന്ത്രിമാരെല്ലാം രാജിവച്ചത്, എന്നാല്‍ ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ എ.കെ ശശീന്ദ്രന് രാജിവെക്കാന്‍ ഇടയായ സാഹചര്യം എന്താണ്.?
തികച്ചും സ്വകാര്യമായ ഒരു സംഭാഷണം( നിലവില്‍ ആര്‍ക്കും പരാതിയില്ല, മന്ത്രി ഭരണഘടനാ ലംഘനമോ, സത്യ പ്രതിജ്ഞ ലംഘനമോ നടത്തിയെന്നതിന് തെളിവില്ല) പുറത്ത് വന്നതിന്റെ പേരില്‍ മന്ത്രി രാജിവെക്കേണ്ട സാഹചര്യമുണ്ടായിരുന്നോ.?
ഫോണ്‍ ചോര്ത്തലായാലും, സ്വകാര്യ സംഭാഷണം പുറത്ത് വിടലായാലും, ചാനല്‍ ചെയ്തത് മാധ്യമ ധാര്‍മ്മികതയ്ക്കും അപ്പുറത്ത് നിയമലംഘനമാണ്. ഇത് കോടതിയില്‍ ചോദ്യം ചെയ്യും എന്ന് അര്ജ്ജവത്തോടെ ശശീന്ദ്രന് വിളിച്ച് പറയാത്തതെന്ത്..? താന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് മന്ത്രി പറഞ്ഞിട്ടും സംഗതി ഗൗരവകരം എന്ന പരാമര്‍ശം മുഖ്യമന്ത്രിയില്‍ നിന്നുണ്ടായ സാഹചര്യം എന്താണ്..?
എന്നിങ്ങനെ വിഷയത്തില്‍ ഉയരുന്ന ചോദ്യങ്ങള്‍ ഒരു പാടാണ്. സംശയകരമായ ഈയൊരു സാഹചര്യമാണ് ഇത്തരമൊരു ആരോപണത്തിന് പിന്നില്‍ ശക്തമായ ഗൂഢാലോചനയുണ്ട് എന്ന സംശയം ബലപ്പെടുത്തുന്നത്.
സംഗതി പെയ്ഡ് ന്യൂസാണെന്നും ഒരു എംഎല്‍എയാണ് ഇതിന് പിന്നിലെന്നും ഉള്ള ആരോപണം ചില നവ മാധ്യമങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ അതിലും വലിയ ഗൂഢാലോചന വിഷയത്തില്‍ നടന്നുവെന്നാണ് ലഭിക്കുന്ന സൂചന.
മന്ത്രിയ്ക്കെതിരെ ഇത്തരമൊരു ഗൂഢാലോചന നടത്തിയതിന് പിന്നില്‍ മന്ത്രിയുമായി വിരോധമുള്ള ഒരു ഉന്നത ഐപിഎസ് പോലിസ് ഉദ്യോഗസ്ഥനാണെന്നാണ് സൂചന. സിപിഎം കണ്ണൂര്‍ ലോബിയ്ക്ക് വേണ്ടപ്പെട്ടവനായ ഉദ്യോഗസ്ഥനും, ഒരു സ്വകാര്യചാനലുമായി ബന്ധമുള്ള മതസംഘടന നേതാക്കളും, സിപിഎമ്മിലെ ഒരു വിഭാഗവും മന്ത്രിയ്ക്കെതിരായ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാണ് സൂചന. പോലിസ് ഉദ്യോഗസ്ഥന്റെ ഇടപെടലാണ് ഇതില്‍ നിര്‍ണായകമായത്. വലിയ ഗൂഢാലോചന ഉണ്ടെന്ന് രാജവെച്ച മന്ത്രിയ്ക്കും ബോധ്യപ്പെട്ടതാണ് പെട്ടെന്നുള്ള രാജിയിലേക്ക് എത്തിച്ചത്. മുഖ്യമന്ത്രിയുടെ പിന്തുണയും രാജിവെക്കേണ്ട കാര്യമില്ല എന്ന ഉപദേശവും ലഭിക്കുമെന്ന് കരുതിയിരുന്ന മന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ നിലപാട് തിരിച്ചടിയായി. തനിക്കെതിരെയുള്ള ഗുഢാലോചനയുടെ ശക്തി വെളിവായത് കൊണ്ടാണ് ഒരു ചെറുത്ത് നില്പ് പോലും ഇല്ലാതെ മന്ത്രി രാജിയിലേക്ക് നീക്കിയത് എന്നാണ് സംശയം. വിദേശ സഹായവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഇടംപിടിച്ച സഭ സംഘടന നേതൃത്വത്തിന് ടിവി ചാനലുമായ അടുത്ത ബന്ധമുണ്ട് എന്നതും സംശയം ബലപ്പെടുത്തുന്നതാണ്.
രാജിവെക്കതക്ക ശക്തമായ ഒരു വെളിപ്പെടുത്തലും ശശീന്ദ്രന് എതിരെ ഉണ്ടായിട്ടില്ല. മന്ത്രിക്കെതിരെ ആരും പരാതി നല്‍കിയിട്ടില്ല, പരാതി നല്കാനത്തിയ വീട്ടമ്മയെ മന്ത്രിസ്ഥാനം ദുരുപയോഗപ്പെടുത്തി എന്തെങ്കിലും ചെയ്തതായി തെളിവില്ല. മന്ത്രിയുടേത് എന്ന തോന്നിക്കുന്ന ശബ്ദമൊഴികെ മറ്റൊന്നും പുറത്ത് വിട്ട ഓഡിയോവില്‍ ഇല്ല. തികച്ചും മന്ത്രിയുടെ സ്വകാര്യ സംഭാഷണമാണ് പുറത്ത് വിട്ടത്. അത് ചാനലിന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായാണ് നിയമരംഗത്തുള്ള പലരും കരുതുന്നത്. ചാനല്‍ നിയമലംഘനം നടത്തിയെന്ന പരാതിയില്‍ ശശീന്ദ്രന് നിയമനടപടി സ്വീകരിക്കാവുന്നതാണ്. ടെലിഫോണ്‍ സംഭാഷണം ചോര്‍ന്നതാണെങ്കില്‍ അത് ഗുരുതരമായ മറ്റൊരു നിയമലംഘനമായി മാറും. എന്നാല്‍ ശശീന്ദ്രന് ചാനലിനെതിരെ അത്തരം പരാതിയിലേക്ക് പോലും നീങ്ങിയിട്ടില്ല എന്നതാണ് വാസ്തവം.
രാജിവെച്ചതോടെ മന്ത്രി തെറ്റുകാരനെന്ന പൊതുബോധം ഉണ്ടായി. ഇത് ചെറുക്കാന്‍ യാതൊരു നീക്കവും ശശീന്ദ്രന്റെയം പാര്‍ട്ടിയുടേയോ ഭാഗത്ത് നിന്ന് ഉണ്ടാവത്തതും ദുരൂഹമാണ്. ഹണി ട്രാപ്പ് പോലുള്ള കെണിയില്‍ ശശീന്ദ്രന് പെട്ടതാണോ എന്ന സംശയവും എന്‍സിപിയ്ക്കുണ്ട്. വിഷയം ജുഡീഷ്യല്‍ അന്വേഷണത്തിന് വിട്ടതിന് പുറമെ പോലിസും പ്രാഥമികമായ ചില അന്വേഷണം നടത്തുന്നുണ്ട്. ശശീന്ദ്രനെതിരെ ഉയര്‍ന്ന ആരോപണം ഗുഢാലോചനയുടെ ഭാഗമാണ് എന്നാണ് പോലിസിന് പ്രാഥമി അന്വേഷണത്തില്‍ ലഭിച്ച സൂചന. എന്നാല്‍ സര്‍ക്കാരിനോ, എന്‍സിപിയ്ക്കോ എന്തിന് എ.കെ ശശീന്ദ്രന് പോലും താല്പര്യമില്ലാത്ത സാഹചര്യത്തില്‍ അന്വേഷണം കാര്യമായി മുന്നോട്ട് പോവാനിടയില്ല എന്നാണ് വിലയിരുത്തല്‍.
ഇതിനിടെ സ്വകാര്യ സംഭാഷണം പുറത്ത് വിട്ട ചാനലിന്റെ നടപടി മാധ്യമരംഗത്തുള്ളവര്‍ക്ക് പോലും അപമാനമാണ് എന്ന ആക്ഷേപം ശക്തമാണ്. മാധ്യമരംഗത്തും, സാംസ്കാരിക രംഗത്തും ഉള്ള പല പ്രമുഖരും വാര്‍ത്തയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
Discussion about this post