പൃഥ്വിരാജിന്റെ നായികയായി മഞ്ജുവാര്യര്‍ എത്തുന്നു. കെ. വേണു സംവിധാനം ചെയ്യുന്ന ഗബ്രിയേലും മാലാഖമാരും എന്ന ചിത്രത്തിലാണ് പൃഥ്വിയും മഞ്ജുവും ഒന്നിക്കുന്നത്.
മഞ്ജു തന്റെ അഭിനയ ജീവിതത്തിലെ ആദ്യ ഘട്ടം അവസാനിപ്പിച്ച ശേഷമാണ് പൃഥ്വിരാജ് സിനിമയിലേക്ക് വരുന്നത്. പിന്നീട് മഞ്ജു രണ്ടാം വരവ് വരുമ്പോഴേക്കും പൃഥ്വിരാജ് യുവതാരങ്ങളിലെ സീനിയര്‍ സൂപ്പര്‍ താരമായി മാറിയിരുന്നു. രണ്ടാം വരവിലും കരിയറില്‍ മുന്നേറ്റം നടത്തുന്ന മഞ്ജു സീനിയര്‍ താരങ്ങളുടെ നായികയായും നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലുമാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ താരം പൃഥ്വിരാജിന്റെ നായികയായി എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. കെ. വേണു സംവിധാനം ചെയ്യുന്ന ഗബ്രിയേലും മാലാഖമാരും എന്ന ചിത്രത്തിലാണ് പൃഥ്വിയും മഞ്ജുവും ഒന്നിക്കുന്നത്.
നേരത്തേ പൃഥ്വിരാജ് നായകനായ പാവാടയില്‍ അതിഥി വേഷത്തില്‍ മഞ്ജുവാര്യര്‍ എത്തിയിരുന്നു.
ദയ, മുന്നറിയിപ്പ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം കാര്‍ബണ്‍ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് വേണു ഇപ്പോള്‍. അതിനു ശേഷമാകും ഗബ്രിയേലും മാലാഖമാരും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലേക്ക് കടക്കുക.
Discussion about this post