കൊച്ചി:അയോദ്ധ്യാ ക്ഷേത്രനിര്‍മ്മാണ വിഷയത്തില്‍ സുപ്രീം കോടതിയെ വിമര്‍ശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഭരണഘടനാനുസൃതമായ നടപടിയെടുക്കേണ്ട സുപ്രീംകോടതി അതിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ലെന്ന് കോടിയേരി ആരോപിച്ചു. എന്നാല്‍ തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥര്‍ രംഗത്തുവരണമെന്നാണു സുപ്രീം കോടതി ആവശ്യപ്പെടുന്നത്.ഇതല്ല ജുഡീഷ്യറിയില്നിന്നു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരവാദം ഗാന്ധിവധമായിരുന്നെങ്കില് രണ്ടാമത്തേതു ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതാണെന്നും കോടിയേരി പറഞ്ഞു.കൊച്ചിയില്‍ ജി. ജനാര്‍ദനക്കുറുപ്പ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Discussion about this post