ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി. 97 കോടി രൂപ പിഴ അടക്കണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിട്ടു. സര്‍ക്കാരിന്റെ പണമുപയോഗിച്ച് പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും പ്രചരണം നടത്തിയതിനാണ് പണം തിരിച്ചടച്ചയ്ക്കണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെജാല്‍ ഉത്തരവിട്ടത്. വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു. 30 ദിവസത്തിനുള്ളില്‍ പണം സര്‍ക്കാരിലേക്ക് തിരിച്ചടപ്പിക്കാനുള്ള ചുമതല ഡല്‍ഹി ചീഫ്സെക്രട്ടറിക്കാണ്. വിഷയത്തേക്കുറിച്ച് വിശദമായ അന്വേഷണത്തിനും ലഫ്. ഗവര്‍ണര്‍ ഉത്തരവിട്ടു.
സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനായുള്ള പരസ്യം നല്‍കാനായി 526 കോടി രൂപയാണ് ഡല്‍ഹി സര്‍ക്കാര്‍ ചിലവഴിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവായ അജയ് മാക്കന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം നിയോഗിച്ച മുന്നംഗ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. 100 കോടിയോളം രൂപയാണ് സര്‍ക്കാര്‍ സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ചിലവഴിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ മൂന്ന് മാസം കൊണ്ടാണ് ഇത്രയധികം തുക ചിലവഴിച്ചതെന്നാണ് സിഎജി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പരസ്യത്തിനായി മാത്രം 526 കോടി ചെലവഴിച്ചതായുള്ള വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസും ബിജെപിയും എഎപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍, പരസ്യത്തിന്റെ ചെലവ് പ്രത്യേകം പരാമര്‍ശിച്ചതിനാലാണു ഭീമമായ തുകയായി തെറ്റിധരിക്കുന്നതെന്നായിരുന്നു ഇതേക്കുറിച്ച് എഎപി സര്‍ക്കാരിന്റെ വിശദീകരണം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും പാര്‍ട്ടിയുടെയും പബ്ലിസിറ്റിക്കായി വന്‍തുക ചെലവഴിച്ച ആം ആദ്മി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പാര്‍ട്ടിക്കകത്തും പുറത്തും രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.
Discussion about this post