തിരുവനന്തപുരം: എസ്.എസ്.എല്‍.സിയുടെ കണക്ക് ചോദ്യം തെറ്റിച്ചതിനു പിന്നാലെ ഇംഗ്ലീഷ് മീഡിയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെയും ചോദ്യം തെറ്റിച്ച് വിദ്യാഭാസ വകുപ്പ്. ആദ്യത്തെ ചോദ്യം തന്നെയാണ് കണക്ക് പരീക്ഷക്ക് തെറ്റിച്ചത്.
സുബ്ബവും ജഗ്ഗുവും രങ്കനും ഫ്രൂട്ട് സ്റ്റാളില്‍ പോയി. അവിടെ നിന്ന് ഓരോരുത്തരും വാങ്ങിയ പഴങ്ങളുടെ എണ്ണം കാണിക്കാനായിരുന്നു ചോദ്യം.
ഒരു പട്ടിക വരച്ച് ആദ്യത്തെ കോളത്തില്‍ മൂന്ന് കുട്ടികളുടെ പേരും തുടര്‍ന്നുളള മൂന്ന് കോളത്തില്‍ പഴവര്‍ഗങ്ങളുടെ പേരുമാണ്. മൊത്തം നാല് കോളങ്ങളാണ്. എന്നാല്‍ മലയാളം ചോദ്യപേപ്പറില്‍ കൃത്യമായി കൊടുത്തിരിക്കുന്ന പട്ടിക ഇംഗ്ലീഷിലേക്ക് വന്നപ്പോള്‍ കോളം ഒന്ന് കുറഞ്ഞ് മൂന്നായി ചുരുങ്ങി ആപ്പിളിന് കോളമില്ലാതായതാണ് ചോദ്യം കുട്ടികളെ കുഴപ്പിച്ചത്. ആപ്പിളിന്റെ സ്ഥാനത്ത് സുബ്ബു, ജഗ്ഗു, രങ്കന്‍ എന്നീ പേരുകളായിപ്പോയി. ആപ്പിളിന്റെ എണ്ണമില്ല. ഓറഞ്ചിന്റെയും പേരയ്ക്കയുടെയും എണ്ണമുണ്ട്. ഈ ചോദ്യം കണ്ട് പിഞ്ചുകുട്ടികള്‍ സുബ്ബു, ജഗ്ഗു, രങ്കന്‍ എന്നും പറഞ്ഞിരുന്നു. അതും ആദ്യത്തെ ചോദ്യം. ഒന്നും മനസിലാകാതെ കുട്ടികളിരുന്നു.
ഒന്നാം ക്ലാസിലെ കുട്ടികളുടെ ചോദ്യം വരെ തെറ്റിച്ച് ചോദ്യം തയ്യാറാക്കിയ അദ്ധ്യാപകര്‍ എസ്എസ്എല്‍സി ചോദ്യം തെറ്റിച്ചതില്‍ അതിശയിക്കാനില്ല എന്നു തന്നെ വേണം പറയാന്‍.
Discussion about this post