തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്നും വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കുട്ടനാട് എംഎല്‍എയും നിയുക്ത ഗതാഗതമന്ത്രിയുമായ തോമസ് ചാണ്ടി. എന്‍സിപിയുടെ മന്ത്രിയായി പിണറായി മന്ത്രിസഭയിലേക്ക് നാളെ വൈകിട്ട് നാല് മണിക്കാണ് തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ. ആരോപണമുക്തനായി എകെ ശശീന്ദ്രന്‍ തിരിച്ചു വന്നാല്‍ മാറിക്കൊടുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.
ക്ലീന്‍ചിറ്റുമായി ശശീന്ദ്രന്‍ മടങ്ങിവരുമ്പോള്‍ മാറിക്കൊടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എല്‍ഡിഎഫ് യോഗമാണ് എന്‍സിപിയുടെ നിര്‍ദേശ പ്രകാരം തോമസ് ചാണ്ടിയെ മന്ത്രിയായി തീരുമാനിച്ചത്. എകെ ശശീന്ദ്രനെതിരായ ജൂഡീഷ്യല്‍ അന്വേഷണം നടക്കട്ടെയെന്നും ശശീന്ദ്രന്‍ മാറിനില്‍ക്കുന്നത് തന്നെയാണ് നല്ലതെന്നുമാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉണ്ടായ പൊതു വികാരം. ഇതോടെയാണ് സിപിഐഎം കേന്ദ്ര നേതൃത്വം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച തോമസ് ചാണ്ടിക്ക് പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ അവസരം ലഭിച്ചത്. തോമസ് ചാണ്ടി മന്ത്രിയാകുന്നതില്‍ സന്തോഷമെന്ന് എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. താനാണ് എന്‍സിപി യോഗത്തില്‍ തോമസ് ചാണ്ടിയുടെ പേര് മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചതെന്നും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. എല്ലാ പിന്തുണയും വ്യക്തിപരമായും പാര്‍ട്ടി നേതാവെന്ന നിലയിലും തോമസ് ചാണ്ടിക്കുണ്ടാവുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.
എ കെ ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ കുടുക്കിയ മംഗളം വാര്‍ത്തയില്‍ ചാനല്‍ മേധാവി ആര്‍ അജിത് കുമാര്‍ അടക്കം ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പ്രത്യേക അന്വേഷണസംഘമാണ് കേസെടുത്തത്. ഐടി ആക്ടും ഗുഢാലോചനയും ഇലക്ട്രോണിക് മാധ്യമത്തെ ദുരുപയോഗം ചെയ്‌തെന്ന കുറ്റവും ചുമത്തി.
Discussion about this post