കൊല്ലം: നക്സലൈറ്റ് നേതാവ് വര്‍ഗീസിനെ കൊടുംകുറ്റവാളിയായി ചിത്രീകരിച്ചതിനെതിരെ സിപിഎം പൊളിറ്റ് ബ്യുറോ അംഗം എം.എ. ബേബി രംഗത്ത്. വര്‍ഗീസിനെ കുറ്റവാളിയാക്കി സത്യവാങ്മൂലം നല്‍കിയതില്‍ സര്‍ക്കാരിനു വീഴ്ച പറ്റിയെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ തയാറാക്കിയ സത്യവാങ്മൂലം നല്കിയതു തെറ്റുതന്നെയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിഭാഷകനു വന്ന വീഴ്ച കുറച്ചുകാണാനാകില്ലെന്നും എം.എ. ബേബി കൊല്ലത്ത് പറഞ്ഞു.
വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസിനെ വധിച്ചതാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്കിയ ഹര്‍ജിയിലാണു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കൊലപാതകവും കവര്‍ച്ചയും ഉള്‍പ്പെടെ നിരവധി കേസുകളില്‍ വര്‍ഗീസ് പ്രതിയായിരുന്നുവെന്നും ഏറ്റുമുട്ടലിലാണ് വര്‍ഗീസ് കൊല്ലപ്പെട്ടതെന്നും ആഭ്യന്തര വകുപ്പ് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
വര്‍ഗീസ് കൊടുംകുറ്റവാളിയെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ബന്ധുക്കള്‍ രംഗത്തുവന്നിട്ടുണ്ട്.
Discussion about this post