ഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിലെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലില്‍ പ്രവേശിച്ചു. ദക്ഷിണകൊറിയയുടെ സുങ് ജി ഹ്യൂന്നിനെ തോല്പിച്ചാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ 21-18, 14-21, 21-14 എന്ന സ്കോറിനാണ് രണ്ടാം സീഡിനെതിരെ ആറാം സീഡായ സിന്ധുവിന്റെ ജയം. റിയോ ഒളിമ്പിക്സ് ഫൈനലില്‍ സ്വര്‍ണമോഹം തകര്‍ത്ത മരിനെതിരെ സ്വന്തം നാട്ടില്‍ തിരിച്ചടി നല്‍കാമെന്ന പ്രതീക്ഷയോടെയാണ് സിന്ധു ഇന്നിറങ്ങുന്നത്.
ഫൈനലില്‍ സ്പെയിനിന്റെ കരോലിന മാരിനാണ് സിന്ധുവിന്റ എതിരാളി. ജപ്പാനീസ് താരം അകെന്‍ യാമുഞ്ചിയെ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് (21-16, 21-14) പരാജയപ്പെടുത്തിയാണ് രണ്ടു തവണ ലോക ചാമ്പ്യനായ കരോളിന് മരീന്‍ ഫൈനലിലെത്തിയത്. റിയോ ഒളിമ്പിക്സിലെ ഫൈനലില്‍ മാരിനോടോയിരുന്നു സിന്ധു അടിയറവ് പറഞ്ഞത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈന നെഹ്വാളിനെ തോല്‍പ്പിച്ചായിരുന്നു സിന്ധുവിന്റെ സെമി പ്രവേശം.
Discussion about this post