തിരുവനന്തപുരം: മോദി സര്‍ക്കാറിന്റെ കേരള പതിപ്പാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമവാഴ്ചയെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എം.എസ്.അനുസ്മരണയോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
നിയമസഭയില്‍ വനിത എം.എല്‍.എമാരെ ആക്രമിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും കോടിയേരി പറഞ്ഞു.
Discussion about this post