ഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംഗിന്റെ ഫാം ഹൗസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഫാം ഹൗസ് വാങ്ങിയതില്‍ ഒരു കോടി രൂപ പണമായി രേഖകളില്‍ കാണിക്കുകയും അഞ്ച് കോടിയോളം രൂപ പണമായി നല്‍കുകയും ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് എന്‍ഫോഴ്സ്മെന്റ് നടപടി എടുത്തത്. അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തി.
അനധികൃത സ്വത്ത് സമ്പാദനം, അഴിമതി ഉള്‍പ്പടെയുളള ആരോപണങ്ങള്‍ നേരത്തെ തന്നെ വീരഭദ്രസിംഗിന്റെ മേല്‍ ആരോപിച്ചിരുന്നു. ഹിമാചല്‍ മുഖ്യമന്ത്രിയുടെ ഭാര്യയും മറ്റ് കുടുംബാഗങ്ങളും ഉള്‍പ്പടെ ഉളളവര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായും ആരോപണങ്ങള്‍ ഉണ്ട്.
അതേസമയം കോണ്‍ഗ്രസ് നേതൃത്വം ഇവരെ സംരക്ഷിക്കുന്ന നിലപാടിലാണ്. എന്നാല്‍ ഹിമാചലില്‍ കോണ്‍ഗ്രസിനുളളില്‍ നിന്ന് തന്നെ വീരഭദ്രസിംഗിനെതിരെയുളള നീക്കങ്ങള്‍ നടക്കുന്നതായാണ് സൂചന. തെളിവുകളടക്കം നിരത്തി എന്‍ഫോഴ്സ്മെന്റ് നടപടി എടുത്തതിനെ തുടര്‍ന്ന് ഹിമാചലില്‍ മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി ദേശീയ നേതൃത്വം അടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഹിമാചലില്‍ പ്രതിപക്ഷ പ്രതിഷേധം ഇരമ്പുകയാണ്.
Discussion about this post