മുംബൈ: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി താജ് ഹോട്ടലിന്റെ പത്തൊന്‍പതാമത്തെ നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരു സ്വദേശിയായ അരുണ്‍ ഭദ്രയാണ്(24) സബര്‍ബന്‍ ബാന്ദ്രയിലുള്ള താജ് ഹോട്ടലില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.
തിങ്കളാഴ്ച പത്തൊന്‍പതാമത്തെ നിലയില്‍ സ്യൂട്ട് റൂം ബുക്ക് ചെയ്ത അരുണ്‍ വൈകീട്ട് ആറ് മുപ്പതോടു കൂടി ജനല്‍ വഴി പുറത്തേക്ക് ചാടുകയായിരുന്നു. ഇതിനു മുന്നോടിയായി ആത്മഹത്യ ചെയ്യാന്‍ പോകുന്ന ദൃശ്യങ്ങള്‍ അരുണ്‍ മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് ഈ വീഡീയോ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. താന്‍ മയക്കുമരുന്നിന് അടിമയാണെന്നും ഒരിക്കലും ഇനി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ആത്മഹത്യക്കുറിപ്പില്‍ അരുണ്‍ പറയുന്നത്. നിലത്തുവീണ അരുണ്‍ ഉടന്‍ തന്നെ മരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post