സിനിമാ രംഗത്തുള്ള ചിലരും ചില മാധ്യമങ്ങളുമാണ് ലാല്‍-മ്മൂട്ടി പിണക്കത്തിന്റെ ‘കഥ’ പുറത്ത് വിട്ടത്. ബിയോണ്ട് ദ ബോര്‍ഡേഴ്സ് എന്ന മേജര്‍ രവി-ലാല്‍ കൂട്ടുകെട്ടിലുള്ള ചിത്രത്തിന്റെ ആമുഖത്തിന് ശബ്ദം നല്കാന് മ്മൂട്ടി ാദ്യം വിസമ്മതിച്ചതാണ് വഴക്കിന് കാരണമായതെന്നാണ് പ്രചാരണം.
സംഭവത്തെ കുറിച്ചുള്ള വിവരണം ഇങ്ങനെ- ബിയോണ്ട ദ ബോര്‍ഡേഴ്സ് എന്ന ചിത്രത്തിന്റെ ആമുഖം മമ്മൂട്ടിയുടെ ശബ്ദത്തില്‍ വേണമെന്നത് മേജര്‍ രവി ആഗ്രഹം പ്രകടിപ്പിച്ചു. ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുന്ന സമയമായിരുന്നു. മോഹന്‍ലാല്‍ ചിത്രത്തിന്റേയുംമമ്മൂട്ടിയുടെ പുത്തന്‍പണത്തിന്റേയും ഡബ്ബിംഗ് നടക്കുന്നത് ഒരേ സ്റ്റുഡിയോയിലായിരുന്നു. മമ്മൂട്ടിയോട് ഇക്കാര്യം സംസാരിക്കുന്നതിനായി മോഹന്‍ലാല്‍ പുത്തന്‍ പണത്തിന്റെ ഡബ്ബിംഗ് നടക്കുന്ന ഓഡിയോ ബൂത്തിലെത്തി. മോഹന്‍ലാല്‍ മമ്മൂട്ടിയെ കണ്ട് കാര്യം ധരിപ്പിച്ചു. പക്ഷെ മമ്മൂട്ടിയുടെ പ്രതികരണം മോഹന്‍ലാലിനെ ഞെട്ടിക്കുന്നതായിരുന്നു. തന്റെ സ്വാഭാവിക ശൈലിയില്‍ ഡബ്ബിംഗ് ചെയ്യാന്‍ സാധിക്കില്ലെന്ന് മ്മൂട്ടി ലാലിനെ അറിയിക്കുകയായിരുന്നു. സങ്കടത്തോടെ തിരികെ പോയ മോഹന്‍ലാല്‍ തന്റെ ജോലി തുടര്‍ന്നു.
എന്നാല്‍ പിന്നീട് പുത്തന്‍പണത്തിന്റെ ഡബ്ബിംഗ് ജോലി പൂര്‍ത്തിയാക്കി പോയ മമ്മൂട്ടി പിന്നീട് മേജര്‍ രവിയോട് സമ്മതം അറിയിച്ചു. വീട്ടിലെത്തി ഒത്തിരി ആലോചിച്ച ശേഷമാണ് മമ്മൂട്ടി തീരുമാനത്തിലെത്തിയതെന്നാണ് അണിയറ സംസാരം.
മോഹന്‍ലാല്‍ സ്റ്റുഡിയോയിലുള്ള ദിവസം തന്നെയാണ് മമ്മൂട്ടി ആമുഖം ഡബ്ബ് ചെയ്യുന്നതിനായി സ്റ്റുഡിയോയിലെത്തിയത്. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ മുകളിലെ നിലയില്‍ ഉണ്ടെന്ന് മനസിലാക്കിയ മമ്മൂട്ടി താന്‍ മടങ്ങുകയാണെന്ന് മോഹന്‍ലാലിനെ അറിയിക്കുന്നതിനായി ആളെ അയച്ചു. താന്‍ പോകുന്ന കാര്യം അറിയുമ്പോള്‍ മോഹന്‍ലാല്‍ താഴേക്ക് ഇറങ്ങി വരുമെന്നാണ് മമ്മൂട്ടി കരുതിയത്. എന്നാല്‍ അതുണ്ടായില്ല. മമ്മൂട്ടി പോകുകയാണെന്ന കാര്യം അറിയിച്ചപ്പോള്‍ അതിന് ഞാനെന്ത് വേണം എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. മോഹന്‍ലാല്‍ വരില്ലെന്ന് മനസിലാക്കിയ മമ്മൂട്ടി വീട്ടിലേക്ക് മടങ്ങി. ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം എത്രത്തോളം ഉണ്ടെന്ന് വ്യക്തമല്ല.
മമ്മൂട്ടി നായകനായി എത്തിയ ബിഗ് ബജറ്റ് ചിത്രം പഴശ്ശിരാജയുടെ ആമുഖത്തിന് ശബ്ദം നല്‍കിയത് മോഹന്‍ലാല്‍ ആയിരുന്നു. മേജര്‍ രവി ചിത്രമായ മിഷന് 90 ഡെയ്സില്‍ മമ്മൂട്ടിയായിരുന്നു നായകന്. തന്റെ ആവശ്യം നിരസിച്ച് തന്നെ സംവിധായകന് മുന്നില്‍ വച്ച് അപമാനിച്ചതാണ് മോഹന്‍ലാലിനെ ചൊടിപ്പിച്ചതെന്നാണ് സംസാരം.
കഴിഞ്ഞ ആഴ്ച മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിനെക്കുറിച്ച് മോഹന്‍ലാല്‍ മികച്ച അഭിപ്രായം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പിണക്കത്തിന് ആസ്പദമായ സംഭവം നടന്നതെന്നാണ് വാര്‍ത്ത
Discussion about this post