തിരുവനന്തപുരം: ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മലപ്പുറത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തലസ്ഥാനത്തേക്ക് തിരിച്ചു. ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്ത് അനിശ്ചിത കാല സമരത്തിനെത്തിയ അമ്മ മഹിജയേയും ബന്ധുകളെയും പോലീസ് തടയുകയും ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം.
Discussion about this post