ലാവ്ലിന് കേസിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് മകനെതിരെ പ്രതികാരം തീര്‍ക്കുകയാണെന്ന് വിഎസിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാന്റെ അമ്മ എല്‍.തങ്കമ്മ. ലാവ്ലിന് കേസില്‍ സത്യം പുറത്തുകൊണ്ടുവരാനുളള ശ്രമമാണ് ഷാജഹാന് നടത്തിയത്. അതുമായി ബന്ധപ്പെട്ട് കുറെനാള്‍ അവന് ലാവ്ലിന് കേസിന്റെ പിന്നാലെ ആയിരുന്നു. ഇതുകാരണം മുഖ്യമന്ത്രി പിണറായി വിജയന് ഷാജഹാനെതിരെ പ്രതികാരം തീര്‍ക്കുകയാണെന്ന് അവര്‍ പറഞ്ഞു.
പോലിസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബത്തിന് പിന്തുണയുമായി എത്തിയ ഷാജഹാന് ഉള്‍പ്പടെ ഉള്ളവരെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.
കഴിഞ്ഞദിവസം ഡിജിപി ഓഫിസിന് മുമ്പില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഷാജഹാന് ഗൂഢാലോചന നടത്തിയിട്ടില്ല. തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയുമായി തന്റെ മകന് ബന്ധമില്ലെന്നും ഷാജഹാന്റെ അമ്മ പറഞ്ഞു. എല്ലാവിധ പൊതുപ്രശ്നങ്ങളിലും അവന് ഇടപെടുന്നതാണ്. പക്ഷേ ഇപ്പോള്‍ അവനെ ക്രിമിനല്സുമായി ചേര്‍ത്ത് പ്രചാരണം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും തങ്കമ്മ കുറ്റപ്പെടുത്തി.
ജയിലിലെത്തി തങ്കമ്മ ഇന്ന് ഷാജഹാനെ കാണുന്നുണ്ട്. തുടര്‍ന്ന് സര്‍ക്കാര്‍ നടപടിയ്ക്കെതിരെ അവര്‍ സമരപ്രഖ്യാപനം നടത്തുമെന്നാണ് സൂചന
Discussion about this post