ഹിന്ദു രാഷ്ട്രമെന്ന സങ്കല്പം തെറ്റല്ല എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദൂരദര്ശന് ചാനലിനു നല്കിയ അഭിമുഖത്തിലാണ് യോഗി ആദിത്യനാഥിന്റെ വാക്കുകള്‍. ഹിന്ദുമതം ഒരു മതമല്ല അതൊരു ജീവിതരീതിയാണെന്ന് സുപ്രിം കോടതി വരെ പറഞ്ഞിട്ടുണ്ടെന്നും ഹിന്ദു രാഷ്ട്രമെന്ന സങ്കല്പം തെറ്റല്ലെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രവും വഴിയും ഒരു വ്യക്തിയെ നല്ല ജീവിത രീതി തെരഞ്ഞെടുക്കാന്‍ സഹായിക്കുമെങ്കില്‍ അത് തെരഞ്ഞെടുക്കാന്‍ എന്തിനാണ് മടിക്കുന്നത്. സമാധാനവും സന്തോഷവും കൊണ്ടുവരാന്‍ ഹിന്ദുമതത്തിന് സാധിക്കുമെങ്കില്‍ പിന്നെ മടിച്ചു നില്‍ക്കേണ്ട ആവശ്യമില്ലെന്നും യോഗി പറയുന്നു.
ചില കപടമതേതരവാദികള് ഹിന്ദുത്വവുമായി ബന്ധപ്പെട്ട എല്ലാത്തിനെയും നിഷേധിക്കുന്നവരാണ്. യോഗി ആദിത്യനാഥിന്റെ പ്രസ്താവനയില്‍ യാതൊരു തെറ്റുമില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി വിജയ് ബഹദൂര്‍ പതക് പറഞ്ഞു. ഹിന്ദു രാഷ്ട്രമെന്നത് മതേതരവും ജനാധിപത്യ വിശ്വാസങ്ങള്‍ പിന് തുടരുന്നതുമായിട്ടുള്ള രാജ്യമായിരിക്കുമെന്നായിരുന്നു ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹയുടെ പ്രതികരണം.
ഇതിനിടെ നിയമങ്ങളെ അനുസരിക്കുന്നവര്‍ക്ക് ഒന്നും ഭയക്കാനില്ലെന്നും നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ മാത്രമാണ് ഭയപ്പെടേണ്ടതെന്നും യോഗി ആദിത്യനാഥ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
യുപിയില്‍ അനധികൃത അറവുശാലകള്‍ക്കെതിരായ നടപടികള്‍ക്കെതിരെയും പൂവാലവിരുദ്ധ സ്ക്വാഡിനെതിരെയും ഉയരുന്ന വിമര്‍ശനങ്ങളെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു യുപി മുഖ്യമന്ത്രിയുടെ വാക്കുകള്‍.
സര്‍ക്കാര്‍ നടപടികള്‍ ഒരു സമൂഹത്തിനെതിരെയല്ലെന്നും നിയമം അനുസരിക്കുന്നവര്‍ക്ക് പേടിക്കേണ്ടതില്ല. എന്നാല്‍ നിയമത്തില്‍ വിശ്വസിക്കാത്തവര്‍ക്കും നിയമത്തിന് അതീതരാണെന്ന് കരുതുന്നവരും പേടിക്കേണ്ടിവരും
-യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രി
Discussion about this post