മലപ്പുറം: ജിഷ്ണുവിന്റെ അമ്മ മഹിജയെ പരിഹസിച്ച് വൈദ്യുത മന്ത്രി എം. എം. മണി. പ്രതികളെ പിടിച്ചശേഷം മാത്രം വീട്ടിലേക്ക് വന്നാല്‍ മതിയെന്നാണ് മഹിജ പറഞ്ഞത്. ഈ സ്ഥിതിയില്‍ മുഖ്യമന്ത്രി കാണാന്‍ ചെല്ലുമ്പോള്‍ അവര്‍ കതകടച്ചിട്ടാല്‍ അത് വേറെ പണിയാകുമായിരുന്നുവെന്നാണ് മണിയുടെ പരിഹാസം. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും കയ്യിലാണ് മഹിജയെന്നും എം.എം.മണി പറഞ്ഞു. മലപ്പുറം മുസ്്ലിയാരങ്ങാടിയിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേയും മഹിജക്കെതിരെ മന്ത്രി മണി രംഗത്തെത്തിയിരുന്നു. പൊലീസ് ആസ്ഥാനത്തെ സംഘര്‍ഷത്തില്‍ ജിഷ്ണുവിന്റെ കുടുംബത്തെ കുറ്റപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടിയില്‍ വീഴ്ച വന്നിട്ടില്ല. ഡിജിപിയുടെ ഓഫിസിന് മുന്നില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യും. മഹിജ ബിജെപിയുടെയും ആര്‍എസ്എസിന്റെയും യുഡിഎഫിന്റെയും കൈയിലാണ്.അവരെ ഈ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തുകയാണെന്നും നേരത്തെ മന്ത്രി മണി പറഞ്ഞിരുന്നു
നമുക്ക് അവരോട് സഹാനുഭൂതിയുണ്ട്. സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ ആ കേസിനു വേണ്ട കാര്യങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. പക്ഷേ സമരം ചെയ്യാന്‍ ഇനിയും വന്നാല്‍ അറസ്റ്റ് ചെയ്യുമെന്നും മന്ത്രി ആവര്‍ത്തിച്ചിരുന്നു.
Discussion about this post