തിരുവനന്തപുരം: കെ.എം ഷാജഹാന്റെ അറസ്റ്റ് കേരളത്തിലെ ജനങ്ങള്‍ക്ക് വിഷയമല്ലെന്ന് മന്ത്രി ജി. സുധാകരന്. പലരും ജയിലില്‍ കിടക്കുന്നുണ്ട്. സര്‍ക്കാറിനെ മോശമാക്കാന്‍ ചില വിദേശ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 80000ലധികം മുസ്ലിം യുവതിയുവാക്കള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലില്‍ കിടക്കുന്നു. തീവ്രവാദികളാക്കിയാണ് ഇവരെ യു.പി.എ സര്‍ക്കാര്‍ ജയിലില്‍ അടച്ചത്. ഇക്കാര്യം ആരും പറയാത്തത് എന്തു കൊണ്ടാണെന്നും മന്ത്രി സുധാകരന് ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കവേ സുധാകരന്റെ പ്രതികരണം.
ജിഷ്ണു പ്രണോയിയുടെ കുടുംബം ഡി.ജി.പി ഓഫീസില്‍ മുന്നില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് കെ.എം ഷാജഹാനെ അറസ്റ്റ് ചെയ്തത്. കൂടാതെ സമരത്തിന് പിന്തുണ നല്കി സ്ഥലത്തെത്തിയ എസ്.യു.സി.ഐ പ്രവര്‍ത്തകരായ എം. ഷാജര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post