കൊച്ചി: ജിഷ്ണുകേസിലെ മൂന്നാംപ്രതി എന്‍. ശക്തിവേലിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈകോടതി. നെഹ്‌റു കോളേജിലെ വൈസ് പ്രിന്‍സിപ്പലാണ് എന്‍ ശക്തിവേല്‍. ഇന്നലെയാണ് ഇയാള്‍ കോയമ്പത്തൂരിലെ അന്നൂരില്‍ നിന്ന് പോലീസ് പിടിയിലായത്. കോളേജില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. കോളേജിന്റെ കാര്യങ്ങളില്‍ ഇടപെടരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. അമ്പതിനായിരം രൂപ കെട്ടിവെയ്ക്കണമെന്നും കോടതി പറഞ്ഞു.
Discussion about this post