കോഴിക്കോട്:വനിത എംഎല്‍എമാരെ പരിഹസിച്ച് കെസി അബു. ബിജി മോള് ഷിബു ബേബി തടഞ്ഞത് ബിജി മോള് ആസ്വദിച്ചെന്ന് കെ.സി അബു. ബിജിമോള്‍ക്ക് പരാതി ുണ്ടാകാന്‍ വഴിയില്ല.
മന്ത്രി ഷിബു ബേബി ജോണ്‍ തടയുന്ന സമയത്ത് ബിജിമോള്‍ ആസ്വദിക്കുകയായിരുന്നു. ഇത്തരം സമയങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന പരിഭ്രമമോ പേടിയോ ബിജിമോള്‍ക്കുണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രേരിതമായാണ് അവര്‍ പരാതി നല്‍കിയതെന്നും അബു പറഞ്ഞു.
ജമീല പ്രകാശം എന്തിനാണ് ശിവദാസന്‍ നായരെ കടിച്ചതെന്ന് ചോദിച്ച കെ.സി അബു കരിമ്പ് പോലുള്ള പി.കെ ബഷീറിനെ കടിക്കാമായിരുന്നില്ലെയെന്നും ചോദിച്ചു. കോഴിക്കോട് ഡിസിസി പ്രസിഡന്റ്ണ് കെ .സി അബു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തിലായിരുന്നു കെസി അബുവിന്റെ പരാമര്‍ശങ്ങള്‍.
അബുവിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ദുഷ്ടന് ദുഷ്ട വിചാരം കള്ളന് കള്ള വിചാരം എന്ന പഴഞ്ചൊല്ലാണ് ഓര്‍മ്മവരുന്നതെന്നും മന്ത്രി പറഞ്ഞു. വനിതാ എംഎല്‍എമാരെ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് അബുവിന്റെ ഓഫീസിലേക്ക് എഐവൈഎഫ് മാര്‍ച്ച് നടത്തി.
Discussion about this post