ഡല്‍ഹി: ഡല്‍ഹി മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അര്‍വീന്ദര്‍ സിങ് ലൗലി ബി.ജെ.പിയില്‍ ചേര്‍ന്നു.കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് അരവീന്ദര്‍ ലൗലിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അമിത് മാലികും അദ്ദേഹത്തോടൊപ്പം ബിജെപിയിലേക്ക് എത്തി.രണ്ടുപേരും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുമാി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് തീരുമാനം കൈക്കൊണ്ടത്.
ഷീലാ ദീക്ഷിത് നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ ഒരു മന്ത്രി ആയിരുന്ന അരവീന്ദര്‍ ലൗലി.കോണ്‍ഗ്രസ് പാര്‍ട്ടി മരിച്ചു എന്നാണ് ലൗലിയുടെ വിമര്‍ശനം. എം.സി.ഡി. തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് പാര്‍ട്ടി നേതാക്കള്‍ വിറ്റത് സംസ്ഥാന കോണ്‍ഗ്രസ് നേതാവ് എ കെ വാലിയ പങ്കുള്ളതായി ലൊലി ആരോപണമുന്നയിച്ചു. കോണ്‍ഗ്രസിന്റെ നിരവധി നേതാക്കള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പാര്‍ട്ടിയില്‍ നടക്കുന്ന അഴിമതിയെ കുറിച്ച് പരാതി ഉന്നയിക്കുന്നുണ്ട്. ‘ആരും തന്റെ പരാതികള്‍ കേട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post