മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ ഛോട്ടാബീമെന്ന് വിളിച്ച് പരിഹസിച്ച ബോളിവുഡ് നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന് ട്വിറ്ററില്‍ ആരാധകരുടെ പൊങ്കാല. മഹാഭാരതം സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മോഹന്‍ലാലിനെ പരിഹസിച്ച് കമാല്‍ ആര്‍ ഖാന്‍ രംഗത്ത് വന്നത്.
മോഹന്‍ലാലിനെ കണ്ടാല്‍ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെ എങ്ങിനെയാണ് ഭീമനെ അവതരിപ്പിക്കുക എന്നുമാണ് കെആര്‍കെയുടെ ട്വീറ്റ്. ചിത്രത്തിന്റെ നിര്‍മാതാവ് ബിആര്‍ ഷെട്ടി എന്തിനാണ് ഇത്ര പണം ചെലവാക്കുന്നതെന്നും കെആര്‍കെ ചോദിക്കുന്നു.
കെആര്‍കെയുടെ ട്വീറ്റിന് താഴെ ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമാണ് ആരാധകര്‍ ചീത്തവിളിക്കുന്നത്.
1000 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ഈ ചിത്രം ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കിയാണ് മഹാഭാരതം ഒരുക്കുന്നത്. പ്രശസ്ത പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Sir @Mohanlal you look like Chota Bheem so then how will u play role of Bheem in Mahabharata? Why do you want to waste money of B R shetty?
— KRK (@kamaalrkhan) April 18, 2017
https://twitter.com/IAmKeralite/status/854537021641064448?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Fmohanlal-kamal-r-khan-mahabharatham-ramdamoozham-1.1879571
https://twitter.com/Dinoop_nair/status/854542394267774976?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Fmohanlal-kamal-r-khan-mahabharatham-ramdamoozham-1.1879571
https://twitter.com/krwarrier/status/854535079481278466?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Fmohanlal-kamal-r-khan-mahabharatham-ramdamoozham-1.1879571
Discussion about this post