കോട്ടയം: അരിവാളാണെന്ന് തെറ്റിദ്ധരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹിയില്‍ കെജ്രിവാളിനെ കാണാന്‍ പോയതെന്ന് പി സി ജോര്‍ജ് എംഎല്‍എ. എഎപി യുടെ കേരളത്തിലെ നേതാവ് സി ആര് നീലകണ്ഠന് പിണറായിക്കെതിരെ ലാവലിന്‍ കേസ് നടത്തുന്നയാളാണെന്നും പി സി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു.
ബംഗാളില്‍ അരിവാള്‍ നാലാം സ്ഥാനത്തായതിനാല്‍ പിണറായി സഖാവ് അരിവാള്‍ തപ്പിയിറങ്ങിയപ്പോഴാണ് കെജി അരിവാള്‍ എന്ന ബോര്‍ഡ് കണ്ടത്. അത് അരിവാളാണെന്ന് തെറ്റിദ്ധരിച്ചാണ് പിണറായി കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയതെന്നും പിസി ജോര്‍ജ് പറഞ്ഞു.
ഇന്നലെ രാവിലെയായിരുന്നു സിപിഎം കേന്ദ്രകമ്മറ്റിക്കെത്തിയ പിണറായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപിയെ നേരിടാന്‍ ആരുമായും യോജിക്കുമെന്ന് ഇരുവരും കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും പറഞ്ഞു.
കെ എം മാണിയെ കോണ്‍ഗ്രസ് അഭയാര്‍ത്ഥിയാക്കി മാറ്റിയെന്നും പി സി ജോര്‍ജ് പറഞ്ഞു.
Discussion about this post