ഭോപ്പാല്‍: ആരാധനാലയങ്ങളിലെ ഉച്ച ഭാഷിണിക്കെതിരെ ശബ്ദമുയര്‍ത്തിയ ഗായകന് സോനു നിഗമിനെ പിന്തുണച്ചതിന് മദ്ധ്യപ്രദേശില്‍ യുവാവിന് കുത്തേറ്റു. ശിവ് റാം റായി എന്നയാള്‍ക്കാണ് കുത്തേറ്റത്. സോനു നിഗമിന്റെ ട്വീറ്റിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ കമന്റ് ചെയ്തതിനാണ് കുത്തേറ്റത്. മൊഹമ്മദ് നഗോറി, ഫൈസാന്‍ ഖാന് എന്നിവരാണ് തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് ശിവ് റാം റായ് പോലീസിനോട് പറഞ്ഞു. ഫോണില്‍ വിളിച്ച് കാണാന്‍ താത്പര്യമുണ്ടെന്നറിയിച്ചതിനെത്തുടര്ന്ന് കാണാനെത്തിയ ശിവ്റാമിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി മാധവ് നഗര്‍ പോലീസ് അറിയിച്ചു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഞാനൊരു മുസ്ലീമല്ല. ബാങ്കു വിളികാരണം രാവിലെ എനിക്ക് എഴുന്നേല്‍ക്കേണ്ടി വരുന്നു. ഇത്തരം നിര്‍ബന്ധിത മത പ്രചാരണങ്ങള്‍ക്ക് എന്നാണ് ഇന്ത്യയില്‍ അറുതിയുണ്ടാവുക എന്നതായിരുന്നു സോനുവിന്റെ ആദ്യ ട്വീറ്റ്.
മുഹമ്മദ് നബി ഇസ്ലാം മതം ആവിഷ്കരിക്കുമ്പോള്‍ വൈദ്യുതി ഉണ്ടായിരുന്നില്ലെന്നും എഡിസണ് ശേഷമാണ് ഉച്ചഭാഷിണികള്‍ ഉണ്ടായതെന്നും സോനു വീണ്ടും ട്വീറ്റ് ചെയ്തു. ഉച്ചഭാഷിണി ഉപയോഗിച്ചുള്ള എല്ലാ ആരാധനാലയങ്ങളുടേയും മതപ്രചാരണങ്ങളോട് യോജിപ്പില്ലെന്നും സോനു വ്യക്തമാക്കിയിരുന്നു. നിരവധിപേര്‍ സോനുവിനെ അനുകൂലിച്ചെത്തിയെങ്കലും ഇസ്ലാം മത വിശ്വാസികളിലെ തീവ്ര നിലപാടുകാര്‍ സോനുവിനെതിരെ ശക്തമായി രംഗത്ത് വരുകയായിരുന്നു.
Discussion about this post