ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ബേദിയാണ്. ആം ആത്മി നേതാവ് അരവിന്ദ് കെജ്രിവാളിന് അണ്ണാ ഹസാരെയുടെ ശിഷ്യയായ മുന്‍ ഐസിപിഎസ് ഉദ്യോഗസ്ഥയുടെ പടപ്പുറപ്പാട് കൃഷ്ണനഗര്‍ സീറ്റില്‍ ജനവിധി തേടും. പ്രതിയോഗിയെ കാത്തലിരുന്ന അരവിന്ദ് കെജ്രിവാള് കിരണ്വേദിയെ സംവാദത്തിന് വിളിച്ച് പടക്കളത്തിലേക്ക് പഴയ സഹപ്രവര്‍ത്തകയെ സ്വാഗതം ചെയ്ത് കഴിഞ്ഞു. നേരത്തെ തന്നെ കെജ്രിവാളിനെതിരെ കരുക്കള്‍ നീക്കി തുടങ്ങിയ കിരണ്‍ബേദി സംവാദത്തിന് താനും തയ്യാറെന്ന് മറുപടി നല്‍കിയിട്ടുണ്ട്. പറഞ്ഞതെല്ലാം ചെയ്യാന്‍ കഴിയാത്ത നിസ്സഹായനാണ് കെജ്രിവാളെന്നാണ് ബേദിയുടെ വിമര്‍ശനം. ജനലോക്പാള് ബില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കെജ്രിവാളിന് കഴിയാത്തത് തനിക്ക് കഴിയുമെന്ന് ബേദി വാദ്ഗാനം നല്കി കഴിഞ്ഞു. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വരിക ബേദിയല്ല. കെജ്രിവാള് തന്നെയാണെന്ന് വ്യക്തം. മോദി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ കൊണ്ട് കിരണ്‍ബേദിയെ തളക്കാന്‍ കെജ്രിവാളിന് കഴിയുമോ എന്ന് കണ്ടറിയണം.
മുന്‍ കേന്ദ്രമന്ത്രിയും, കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണ തിരാത്ത് പട്ടേല്‍ നഗര്‍ സീറ്റില്‍ ജനവിധി തേടും.
്എഎപി വിട്ടെത്തിയ വിനോദ് കുമാര്‍ ബിന്നി അങ്കം കുറിക്കുന്നത് പട്പട്ഗഞ്ച് മണ്ഡലത്തിലാണ്.
എം.എസ്. ധിര്‍, ജാങ്പുര മണ്ഡലത്തിലും, മുതിര്‍ന്ന നേതാക്കളായ വിജേന്ദ്ര ഗുപ്ത രോഹിണിയിലും ജഗദീഷ് മുഖി ജനക്പുരിയിലും മല്‍സരിക്കും. 62 പേരടങ്ങുന്ന ആദ്യ ഘട്ട സ്ഥാനാര്‍ഥിപ്പട്ടികയാണ് കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയോഗത്തിനു ശേഷം ബിജെപി പുറത്തിറക്കിയത്.
്
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനെതിരെയുള്ള തുറുപ്പ്ചീട്ട ബിജെപിയുടെ യുവ വനിതാ നേതാവ് നൂപുര്‍ ശര്‍മയാണ്. ന്യൂഡെല്‍ഹി മണ്ഡലത്തില്‍ കെജ്രിവാളിന് ശക്തമായ ഭീഷണി ഉയര്‍ത്താന്‍ നൂപുല് ശര്‍മ്മയ്ക്ക് കഴിയുമെന്നാണ് അമിത് ഷായയുടെ കണക്ക്കൂട്ടല്‍. വൈദ്യുതി വിതരണക്കമ്പനികളുമായി ബന്ധമുണ്ടെന്ന് കെജ്രിവാള് ആരോപണമണുയര്ത്തിയ ബിജെപി ഡല്‍ഹി അധ്യക്ഷന്‍ സതീഷ് ഉപാധ്യ മത്സരരംഗത്തില്ല. ആം ആത്മിയിലായിരുന്ന അടുത്തയിടെ ബിജെപിയില്‍ ചേര്‍ന്ന ഷാസിയ ഇല്‍മിയും സ്ഥാനാര്‍ത്ഥി പട്ടികയിലില്ല. മത്സരരംഗത്തേക്കില്ലെന്ന് ഷാസിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post