ലഖ്നൗ: രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ശിലകള്‍ വഹിച്ചു കൊണ്ടുള്ള ട്രക്കുമായി മുസ്ലിം സംഘടന പ്രവര്‍ത്തകര്‍ അയോധ്യയിലെത്തി, മുസ്ലിം കര് സേവക് മഞ്ച് പ്രവര്‍ത്തകരാണ് ഒരു ലോറി നിറയെ ക്ഷേത്രനിര്മ്മാണശിലകളുമായി അയോധ്യയില്‍ എത്തിയത്. രാമക്ഷേത്രം എത്രയും വേഗം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം കര്‍സേവക് മഞ്ച് നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് നടപടി.
UP: Muslim Karsewak Manch members arrive in Ayodhya with a truck full of bricks as part of their campaign to build Ram Temple pic.twitter.com/jgjxK4DrT6
— ANI UP/Uttarakhand (@ANINewsUP) April 21, 2017
ക്ഷേത്ര നിര്‍മ്മാണത്തിന് പിന്തുണയുമായി മുസ്ലിം കര് സേവക് സംഘ് എന്ന മുസ്ലിം സംഘടനയും രംഗത്തെത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഇവര്‍ ലഖനൗവിലും ഫൈസാബാദിലും കൂറ്റന്‍ ഫ്ലക്സുകള്‍ ഉയര്‍ത്തിയിരുന്നു. തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം പണിയണമെന്നാണ് മുസ്ലിം സംഘടനകളുടെ ആവശ്യം.
യുപിയില്‍ മുസ്ലിം മഹിള ഫൗണ്ടേഷനും രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
Discussion about this post