ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് വോട്ടെണ്ണല്‍ നാളെ നടക്കും. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസ് ആംആദ്മിപാര്‍ട്ടിയും പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുന്നത്. രാവിലെ പതിനൊന്നുമണിയോടു കൂടി വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.
ബിജെപിയും ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ ത്രികോണമത്സരമാണ് ഇത്തവണ നടന്നത്.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആംആദ്മി പാര്‍ട്ടിക്കും അഗ്നിപരീക്ഷയായി മാറിയ തിരഞ്ഞെടുപ്പില്‍ തലസ്ഥാനനഗരിയിലെ മൂന്നു കോര്‍പറേഷനുകളിലും ബിജെപി വിജയിക്കുമെന്നാണു സര്‍വേകള്‍ പ്രവചനം. രജൗരി ഗാര്ഡന് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നേടിയ ഉജ്വലവിജയത്തിന്റെയും സര്‍വേ ഫലങ്ങളുടെയും ആവേശത്തിലാണ് ബിജെപി.
ആംആദ്മി പാര്‍ട്ടിയില്‍നിന്നു 2015, 2013 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റ കനത്ത പരാജയത്തിനു തിരിച്ചടി നല്കുകയെന്നതു പ്രധാനമായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും അഭിമാന പോരാട്ടമാണ് ഡല്‍ഹിയിലേത്.
Discussion about this post