ഡല്‍ഹി: ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഫോണുകള്‍ക്ക് ഇറക്കുമതി ചുങ്കം ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.. പ്രാദേശിക ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഇതോടെ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഫോണുകള്‍ക്ക് വില കൂടും.
ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നതിനു ശേഷമാകും ഇറക്കുമതി നികുതി ഏര്‍പ്പെടുത്തുക. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്മാര്‍ട്ട് ഫോണുകളുടെയും ആപ്പിള്‍ ഐഫോണിന്റെയും വിലയില്‍ 5 മുതല്‍ 10 ശതമാനം വരെ വിലവര്‍ദ്ധനവിന് ഇടയാക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അതേ സമയം അടുത്ത മാസം മുതല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണുകള്‍ വിപണിയിലെത്തും. ഇതിന് ഗണ്യമായ വിലകുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ചുങ്കം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇലക്ട്രോണിക്, ഐടി മന്ത്രാലയങ്ങള്‍ പരിശോധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.കേന്ദ്രം ഇറക്കുമതി തീരുവ ചുമത്തുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ചുങ്കം ചുമത്തുകയാണെങ്കില്‍ അത് മൊബൈല്‍ വിപണന രംഗത്ത് സജീവമായുള്ള ചൈനയ്ക്കാണ് വലിയ തിരിച്ചടിയാകുക.
Discussion about this post