ഉത്തര കൊറിയക്കെതിരെ യുദ്ധഭീതി വിതച്ച് അമേരിക്കന്‍ അന്തര്‍വാഹിനി യുഎസ്എസ് മിഷിഗന്‍ ദക്ഷിണ കൊറിയന്‍ തീരത്തെത്തി. ഉത്തര കൊറിയന്‍ സൈന്യത്തിന്റെ 85-ാം വാര്‍ഷിക ദിനത്തില്‍ യുദ്ധസാധ്യത കടുപ്പിച്ചാണ് അമേരിക്കയുടെ അന്തര്‍വാഹിനി ദക്ഷിണ കൊറിയന്‍ തീരത്തെത്തിയത്.
ആണവപരീക്ഷണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉത്തര കൊറിയയുടെ നിലപാട് തുടരുന്നതിനിടെയാണ് യുദ്ധ സന്നാഹവുമായി അന്തര്‍വാഹിനി ബുസാന്‍ തീരത്തെത്തിയത്. 154 ക്രൂസ് മിസൈലും ചെറിയ അന്തര്‍ വാഹിനികളും വഹിക്കാന്‍ ശേഷിയുള്ളതാണ് മിഷിഗന്‍ അന്തര്‍വാഹിനി.
ആണവാക്രമണം നടത്താന്‍ ശേഷിയുള്ള അന്തര്‍വാഹിനിക്ക് 560 അടി നീളവും 18,000 ടണ്‍ ഭാരവുമുണ്ട്. അമേരിക്കയുടെ ആക്രമണം മുന്നില്‍കണ്ട് ഉത്തര കൊറിയന്‍ സൈന്യം വോന്‍സണില്‍ യുദ്ധപരിശീലനം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഏത് ആക്രമണവും നേരിടാന്‍ സന്നദ്ധമാണെന്ന് ഉത്തര കൊറിയന്‍ പ്രതിരോധ മന്ത്രി പാക് യോങ്സിക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, ജപ്പാനിലെ ടോക്യോവില്‍ അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാന് എന്നീ രാജ്യങ്ങളിലെ തലവന്മാര് കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സമാധാന ശ്രമങ്ങളുമായി ചൈനയും രംഗത്തുണ്ട്.
Discussion about this post