മൂന്നാര്‍: എം.എം. മണിക്കെതിരേ മൂന്നാറില്‍ മൂന്നാറില്‍ ആംആദ്മി പ്രവര്‍ത്തകര്‍ നിരാഹാര സമരം അവസാനിപ്പിച്ചു. ആം ആദ്മി പാര്‍ട്ടിയുമായി നിരാഹാര സമരത്തിനില്ലെന്ന് പൊമ്പിളൈ ഒരുമൈ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ എഎപി നേതൃത്വം തീരുമാനിച്ചത്.
ആം ആദ്മി പ്രവര്‍ത്തകരേയും ഗോമതിയേയും ചേര്‍ത്ത് വ്യാജമായി നിര്‍മിച്ച ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ഗോമതി എഎപിക്കെതിരെ നിലപാടെടുത്തത്.
അതേസമയം മൂന്നാറിൽ നിരാഹാരസമരം നടത്തിവന്ന ആംആദ്മിപാര്‍ട്ടി നേതാവ് സി.ആർ നീലകണ്ഠനെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റിയത്.
Discussion about this post